The Europe connection to some Kerala advertisers

ഈയിടെ പുറത്തു വന്ന ചില മലയാള പരസ്യങ്ങള്‍ കണ്ടാല്‍ തോന്നും മലയാളികള്‍ മുഴുവനും നിത്യവും യൂറോപ്പില്‍ പോയി വരുന്നവരാണെന്ന്. അല്ലെങ്കില്‍ യൂറോപ്പുമായി അവര്‍ക്കുള്ള ബന്ധം അത്രയ്ക്ക് ശക്തമാണെന്ന്. പ്രത്യേകിച്ചും വസ്ത്ര – ആഭരണ വില്‍പ്പന രംഗത്താണ് മലയാളിയുടെ യൂറോപ്യന്‍ പ്രണയം ഇത്രയേറെ ദൃശ്യമാകുന്നത്. 2011 ആദ്യമാണ് ജയല്ക്ഷ്മിയുടെ പരസ്യം ടെലിവിഷനില്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങിയത്. “മധുര സ്വപ്നങ്ങളേകും ജയലക്ഷ്മി, കിന്നാരം ചൊല്ലും ജയലക്ഷ്മി മന മോഹിനിയായ ജയലക്ഷ്മി മധുര സ്വപ്നങ്ങളേകും ജയലക്ഷ്മി” എന്ന ജയലക്ഷ്മിയുടെ പതിവ് ജിംഗിള്‍ ആണ് ടര്‍ക്കിയില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ പരസ്യത്തിലും ഉപയോഗിച്ചിരിക്കുന്നത്. പരസ്യ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാജീവ് മേനോന്‍ പ്രൊഡക്ഷന്‍സ് ആണ്. ലൊക്കേഷന്‍ യൂറോപ്പ് ആണ് എന്നത് ഒഴിച്ചാല്‍ ഇതും ഒരു സാധാരണ ടിപ്പിക്കല്‍ ടെക്സ്റ്റൈല്‍ പരസ്യം മാത്രം. ടര്‍ക്കിയില്‍ ചിത്രീകരിച്ച ജയലക്ഷ്മിയുടെ ഈ പരസ്യത്തിനു പുറകെ ഭിമയുടെ പരസ്യം എത്തി. വാശിക്ക് യൂറോപ്പ് മുഴുവന്‍ തേരാ പാരാ നടന്നു ചിത്രീകരിച്ചു കൊണ്ടാണ് തങ്ങളും ഒട്ടും പിന്നില്‍ അല്ല എന്ന് ഭിമ തെളിയിച്ചത്. (പ്രത്യേകം ചിത്രീകരിച്ച യൂറോപ്യന്‍ പശ്ചാത്തലം ചിത്രത്തില്‍ കൂട്ടി ചേര്‍ക്കുകയായിരുന്നു എന്നും പറയുന്നുണ്ട്. എന്താണോ എന്തോ!) ഭിമയുടെ സ്ഥിരം ഡയറക്ടര്‍ ആയ ജബ്ബാര്‍ കല്ലറക്കല്‍ ആണ് ഈ യൂറോപ്പ് സാഹസത്തിനു വേണ്ട ക്രിയേറ്റിവ് സഹായം ചെയ്തത്. “അവളുടെ മനമാകെ തളിരിടുമൊരു കാലം നിനവുകളില്‍ നിറയെ പവനുതിരും ഭീമ” എന്ന ആ ക്ലാസിക് വരികളും കൈലാസ് മേനോന്‍ ഈണം നല്‍കിയ അതിന്റെ മനോഹരമായ സംഗീതവും നില നില്‍ക്കുന്നിടത്തോളം എങ്ങനെ ചെയ്താലും ഭിമയുടെ പരസ്യങ്ങള്‍ക്ക് ഒരു മിനിമം ഗ്യാരണ്ടി ഉറപ്പ്. ആര്‍ടിസ്റ്റ് ചങ്ങാതിയുടെ കാന്‍വാസ്സില്‍ നിന്ന് താന്‍ വരച്ച പെണ്ണ് “പോടാ പുല്ലേ” എന്ന് പറഞ്ഞു ഇറങ്ങിപ്പോകുന്ന ആ പോക്ക് കണ്ടപ്പോള്‍ ഒരല്‍പം സങ്കടം തോന്നി കേട്ടോ. ബാകിയെല്ലാം വലിയ തെറ്റില്ല. ഫ്രാന്‍സും വെനീസും ലണ്ടനും പിന്നെ എനിക്കറിയാത്ത കുറെ സ്ഥലങ്ങളും കണ്ടു. ഭിമയുടെ പരസ്യം കണ്ടു കണ്ണ് തള്ളി ഇരിക്കുമ്പോഴാണ് ദാ ശീമാട്ടി തങ്ങളും യൂറോപ്പൊക്കെ കണ്ടിട്ടുണ്ട് എന്ന് പറഞ്ഞു രംഗത്ത് വന്നത്. ഇതിനകത്തും പെയിന്റിംഗ് തന്നെ വിഷയം. നടു റോഡില്‍ ഇരുന്നു ഒരു ആര്‍ടിസ്റ്റ് ചങ്ങാതി ഈസല്‍ വച്ച് ഒരു ചിത്രം വരയ്ക്കുന്നു. അപ്പോഴാണ്‌ നമ്മുടെ നായിക തന്റെ പട്ടിക്കുട്ടിയുമായി ഫോട്ടോയും എടുത്തു വരുന്നത്. പിന്നിലേക്ക്‌ നടന്നു ഫോട്ടോ പട്ടിയുടെ ഫോട്ടോ എടുക്കുന്ന നായികയുടെ നിതംബം (ശരിക്കും പറഞ്ഞാ കുണ്ടീന്നാട്ടോ) തട്ടി പാവം ചിത്രകാരന്റെ ഈസലും പാലറ്റും ഒക്കെ മറിഞ്ഞു പോകുന്നു. തെറി പറയാന്‍ തുടങ്ങുന്ന ചിത്രകാരന്‍ ഞെട്ടി, ദാ ശീമാട്ടിയുടെ മോഡല്‍ തന്റെ മുന്നില്‍ ഒരു ദേവതയുടെ പോലെ നില്‍ക്കുന്നു. ചിത്രകാരന്‍ വിടുമോ, പുള്ളി പുറകെ നടക്കുകയാണ്. കുരുത്തം കേട്ട മോഡലാകട്ടെ, പരന്ത്രീസ് രാജ്യം മുഴുവന്‍ തെണ്ടി നടക്കുന്നു. ചിത്രകാരന്‍ പുറകെ നട്ടപ്രാന്തുമായി അവളുടെ പുറകെ. ഒടുവില്‍ ഹിന്ദി സിനിമകളുടെ അവസാനം പോലെ നായിക നായകനെ തേടിയെത്തി. ശുഭം. ഇതാണ് ശീമാട്ടി പറയുന്ന കഥ. അവസാനം നായിക ഹെലികോപ്ടരില്‍ കയറി പോകുന്ന രംഗം കുറെ കടന്നു പോയി കേട്ടോ. ഈ യൂറോപ്യന്‍ പരസ്യ കൂട്ടത്തില്‍ ഏറ്റവും തറ എന്നും ശീമാട്ടിയുടെ പരസ്യത്തെ വിശേഷിപ്പിക്കാം. “ഹോ പെണ്ണെ പൂവിനു പൊന്‍ വെയിലില്‍ പൊന്നുടയാടയുമായ് പൂഞ്ചിറകാര്‍ന്നു വരൂ ഇന്നേതോ മായാശലഭം പോല്‍ എന്‍ മുന്നില്‍ പാറുന്നു ശീമാട്ടി ഹോ പെണ്ണെ പൂവിനു പൊന്‍ വെയിലില്‍ പൊന്നുടയാടയുമായ് പൂഞ്ചിറകാര്‍ന്നു വരൂ വര്‍ണ്ണം പെയ്യുമ്പോള്‍ മിന്നിപ്പായുമ്പോള്‍ ലോകം മാറുന്നു ശീമാട്ടി” എന്ന് തുടങ്ങുന്ന ഗാനം അത്രക്കങ്ങട്‌ തരക്കേടില്ല. ച്ചാല്‍ കൊള്ളാം. (പക്ഷെ അര്‍ഥം വിശകലം ചെയ്യാന്‍ ശ്രമിക്കരുത് എന്ന് മാത്രം)
എല്ലാം കണ്ടു കഴിയുമ്പോള്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക്‌ തോന്നുന്ന സംഗതി ഇത്രയേ ഉള്ളൂ. യെന്താ കേരളത്തില്‍ കിടക്കുന്ന യെവരൊക്കെ പോയി യൂറോപ്യന്‍ പശ്ചാത്തലത്തില്‍ പരസ്യം പിടിച്ചു കൊണ്ട് വരുന്നത് ? യെന്താ യെവര്‍ക്കൊക്കെ യീ കൊച്ചു കേരളത്തില്‍ ഉള്ള പാവപ്പെട്ടവരോടൊക്കെ യിത്ര പുച്ഛം?

Fiama Ad

Client ITC
Product Fiama De Wills
Agency Low&Kenneth
Comments Somebody wrote in Twitter like this: “Fiama de wills soap ad has got to be one of the most ridiculous Ad I have seen. Who goes for a shower like that??” Agreed. But in its Malayalam version, I like the lyrics and music composition really well. I don’t like such soaps, but even then I bought the soap only because I liked the ad! How about that?
Script Jingle:
ഹേയ് ഉന്മാദം ഉന്മാദം
അടങ്ങാ ദാഹം
നവ്യ അനുഭൂതി
VO
പുതിയ ഫിയാമ ഡീ വില്‍സ് ബാതിംഗ് ബാര്‍
അമൂല്യമായ പ്രകൃതി ദത്ത ചേരുവകള്‍ അടങ്ങിയത്
ചര്‍മ്മത്തിന് നല്‍കുന്നു സൌമ്യമായ പരിചരണം
Jingle:
മായയായ് മന്ത്രമായ്
അടങ്ങാ ദാഹം
തനുവും നിറെ മനവും നിറെ ഉയിരും നിറെ
തഴുകുന്നു നീളേ
അടങ്ങാ ദാഹം
Super:
മനസ്സിന് മതി വരാത്ത അനുഭൂതി
ഫിയാമ ഡീ വില്‍സ്
സൌമ്യതയേറിയ ബാതിംഗ് ബാര്‍

Bhima TVC

Client Bhima Jewelery
Product Bhima Gold
Agency Probably TeamOne
Model Richa Pallod
Script അവളുടെ മനമാകെ
തളിരിടുമൊരു കാലം
നിനവുകളില്‍ നിറയെ
പവനുതിരും ഭീമ
പവനുതിരും ഭീമ
Bhima Gold. Pure Gold.
Client Bhima Jewelery
Product Bhima Gold
Agency Probably TeamOne
Model Not available
Music Kailas Menon
Direcor Jabbar Kallarakkal
Singers Karthik, Balu Thankachan, Reeta
Studio Octaves, Chennai
Script അവളുടെ മനമാകെ
തളിരിടുമൊരു കാലം
നിനവുകളില്‍ നിറയെ
പവനുതിരും ഭീമ (2)
എന്നും എങ്ങും പെണ്ണിന്‍ മനസ്സ് കവര്‍ന്നു ഭീമ (3)
Bhima Gold. Pure Gold.

Joy Alukkas TVC

Client Joy Alukkas Jwellery
Agency Not available
Script Jingle :
ത നാ നാ ന
ത നാ നാ ന
ത നാ നാ ന
ചില നേരം ഞാനൊരു നദിയായ്
ചില നേരം കാറ്റായി ഞാന്‍
എന്‍ വിരല്‍ ത്തുമ്പില്‍ ഒളിക്കുന്നു മായാ ജാലം
സ്വര്‍ണ ശോഭതരുമാദ്യകിരണം
ഞാന്‍
സ്വര്‍ണ ശോഭതരുമാദ്യകിരണം
ത നാ നാ ന
ത നാ നാ ന
ത നാ നാ ന
ചില നേരമാകാശമേറും
ഞാന്‍ മേഘമായ് മാറും
എന്‍ വിരല്‍ ത്തുമ്പില്‍ ഒളിക്കുന്നു മായാ ജാലം
സ്വര്‍ണ ശോഭതരുമാദ്യകിരണം
ഞാന്‍
സ്വര്‍ണ ശോഭതരുമാദ്യകിരണം
സ്വര്‍ണ ശോഭതരുമാദ്യകിരണം
Joy Alukkas Wedding Centre
Cochin, Thiruvalla, Angamali and Kollam
Lyrics Not available
Director Rajiv Menon
Play back singer Sujatha
VO Ashalatha
Model Chitrangda Singh
Comments I don’t like the visual presentation of this ad as much as I loved the lyrics and music which is really superb.

Vanitha Booklets

Vanitha Booklet Craft

Client Craft Hospital & Research Centre
Agency Not available
Courtesy This jpg is taken from Craftivf.com [Download the pdf]

Vanitha Booklet Sunetra

Client Sreedhareeyam
Agency IDENTITI
View Online Click here
Direct Download Click here

Vanitha Booklet Smartlean

 

Client Sreedhareeyam
Agency IDENTITI
View online Click here
Direct Download Click here
Notes The above inserted images are the cover pages of some booklets which was supplied along with Vanitha. These booklets are really great promotion tools according to the ad agencies and advertisers throughout Kerala. The above mentioned advertisers has used this tool more than once.

Indulekha Gold TVC

Client Indulekha Gold
Product Ayurvedic Hair Oil
Agency Fertile-isle
Script VO : ഇടതൂര്‍ന്ന മുടിയിഴകളാണ് ഓരോരുത്തരുടെയും സൌന്ദര്യം.
എന്നാല്‍ അത് നഷ്ടപ്പെടുമ്പോഴോ ?
Dr. Nalini Shankar, Hair Expert : ശരിയാണ് മുടികൊഴിച്ചില്‍ പൂര്‍ണ്ണമായും തടയാനാവില്ല. പകരം കൊഴിയുന്നിടത്ത് പുതിയ മുടിയിഴകള്‍ വളരുകയാണ് വേണ്ടത്. അങ്ങനെ സംഭവിക്കാതിരിക്കുമ്പോഴാണ് മുടിയുടെ ഉള്ളു കുറവും നെറ്റികയറലും ഒക്കെ ഉണ്ടാകുന്നത് . അതുകൊണ്ടാണ് …
Priya Many : ഡോക്ടര്‍ ഇന്ദുലേഖ ഗോള്‍ഡ്‌ സജ്ജെസ്റ്റ് ചെയ്യുന്നത്
VO : ഇത് മൃത കോശങ്ങളില്‍ പോലും പുതിയ മുടിയിഴകള്‍ക്കു ജന്മമേകുന്നു.
Graphic : വെറും 12 ആഴ്ചകള്‍ മാത്രം
Priya Many : ഞാന്‍ തിരിച്ചറിയുന്നു
super : ഇന്ദുലേഖ ഗോള്‍ഡ്‌ .Complete Hair Care Oil
VO : പുതിയ മുടിയിഴകള്‍ക്കു സ്വാഗതം

Dhathri Hair Protector Cream

Dhathri Hair protector Cream

Product Dhathri Hari Protector Cream
Agency Metal
Notes According to wikipedia, and advertorial ad is defined as “it is usually written in the form of an objective article and designed to look like a legitimate and independent news story.” A very normal reader may feel the ad is a serious news item and it is what the advertiser wants. But in this ad the advertiser foolishly inserted the normal ad under the advertorial. Thus a normal reader first read the advertorial as if reading a news item, but in the next moment he realize that he is mistaken, when seing the product ad next to that. I cannot understand the rationale behind it.

Manara Care

Manara

Client Manara
Product Ayurvedic remedies
Agency BLUE
Notes A similar product has launched some months back from Ayu: care. Its name is Kizhi. Apart from this the company has four more products: Vigour Musali, Sixty plus, Arasomana, and Dia Manara