പി. ശരത്ചന്ദ്രന്‍ ഇന്ത്യന്‍ പരസ്യ രംഗത്തെ അധികമൊന്നും അറിയപ്പെടാത്ത അതികായന്‍

മനോരമയില്‍ വന്ന വാര്‍ത്ത

മാധ്യമത്തില്‍ വന്ന വാര്‍ത്ത

https://www.madhyamam.com/obituaries/memoir/p-sarath-chandra-renowned-painter-1018918?infinitescroll=1

കോഴിക്കോട്: എല്ലാ പ്രതലങ്ങളിലും ചിത്രം വരക്കാൻ മിടുക്കനായ കലാകാരനായിരുന്നു വെള്ളിയാഴ്ച കോഴിക്കോട്ട് അന്തരിച്ച പി. ശരത്ചന്ദ്രൻ. ചെറുപ്പം മുതലേ വരച്ചുതുടങ്ങിയ അദ്ദേഹം കേരളത്തിനു പുറത്താണ് കൂടുതൽ കാലവും ജോലിചെയ്തത്.

അക്രലിക്കും എണ്ണച്ചായവും ജലച്ചായവുമെല്ലാം ശരത്ചന്ദ്രന്‍റെ ബ്രഷിന് എളുപ്പം വഴങ്ങി. വഴിയോരത്തും മറ്റും കാണുന്നവരുടെ ഫോട്ടോ കാമറയിൽ പകർത്തുകയും ആ ഫോട്ടോ നോക്കി ഏറെനേരമിരുന്ന് ചിത്രം പൂർത്തിയാക്കുകയുമായിരുന്നു രീതി. അക്ഷരാർഥത്തിൽ ജീവൻ തുടിക്കുന്നതായിരുന്നു ആ സൃഷ്ടികൾ. ചിത്രംവരയെന്ന അനുഗ്രഹകലയെ പോസ്റ്റർ ഡിസൈനിലെ സാധ്യതകൾക്കായി പണ്ടേ ഉപയോഗപ്പെടുത്തിയ ആളായിരുന്നു അദ്ദേഹം.

ആദ്യകാലത്ത് ‘ഏക് മുസാഫിർ ഏക് ഹസീനാ’ എന്ന സിനിമക്കുവേണ്ടിയുള്ള പോസ്റ്റർരചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. കോട്ടൺ എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ പ്രദർശനങ്ങൾ, 1976ൽ നടന്ന ഏഷ്യൻ അമച്വർ ബോക്സിങ് ഫെഡറേഷൻ ചാമ്പ്യൻഷിപ്പുകൾ എന്നിവയിലടക്കം എല്ലാ മേഖലയിലും ഡിസൈനറായി ശരത്ചന്ദ്രനുണ്ടായിരുന്നു. റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത ‘ഗാന്ധി’ സിനിമയിൽ നിരവധി പോസ്റ്ററുകളായിരുന്നു വരച്ചിരുന്നത്.

ശരത്ചന്ദ്രന്‍റെ സുഹൃത്തായിരുന്ന ശാന്തകുമാറിന്‍റെ സോഴ്സ് മാർക്കറ്റിങ് ഏജൻസിയെയാണ് ഗാന്ധി സിനിമയുടെ അണിയറപ്രവർത്തകർ പോസ്റ്റർ ഡിസൈൻ ചെയ്യാൻ സമീപിച്ചത്. ശാന്തകുമാർ തുടർന്ന് ശരത്തിനെ സമീപിക്കുകയായിരുന്നു. അന്ന് ഗോൾഡൻ ടൊബാക്കോയുടെ ജനറൽ മാനേജരായിരുന്ന ആർ.കെ. സേത്തി സിനിമ പോസ്റ്റർ തയാറാക്കാൻ അനുമതി നൽകി.

ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ മരിച്ച അമ്മയുടെ അരികിലിരുന്ന് കരയുന്ന കുട്ടിയുടെ ചിത്രമുള്ള പോസ്റ്റർ ഗാന്ധി സിനിമയെ പ്രേക്ഷകരിലേക്ക് ആകർഷിപ്പിച്ച പ്രധാന ഘടകമായിരുന്നു. ഈ ചിത്രത്തിനായി വരച്ച പല പോസ്റ്ററുകളും എരഞ്ഞിപ്പാലത്തെ വീട്ടിൽ നശിച്ചു. പിന്നീട് കുറച്ചു പോസ്റ്ററുകൾ അദ്ദേഹം പുനർസൃഷ്ടിച്ചിരുന്നു. വെസ്റ്റേൺ റെയിൽവേയിൽ ഇ. ശ്രീധരന്‍റെ സെക്രട്ടറിയായിരുന്ന ശരത്ചന്ദ്രന്‍റെ ഭാര്യ വിമലയും ചിത്രംവരയറിയുന്ന കലാകാരിയാണ്. മുംബൈയിലുള്ളപ്പോൾ നടി നാദിയ മൊയ്തുവിന്‍റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അടുത്തകാലത്ത് നാദിയയും പിതാവും ഇദ്ദേഹത്തെ കോഴിക്കോട്ടെത്തി സന്ദർശിച്ചിരുന്നു.

കോഴിക്കോട് ലളിതകല അക്കാദമി ആർട്ട് ഗാലറിയിലടക്കം ചിത്രപ്രദർശനം നടത്തിയപ്പോൾ വൻ ജനാവലിയാണ് ഒഴുകിയെത്തിയത്. നിലവിൽ ആലക്കോട് ഇദ്ദേഹത്തിന്‍റെ ചിത്രപ്രദർശനം നടന്നുവരുന്നുണ്ട്. പറശ്ശിനിക്കടവ് അമ്പലത്തിലുള്ള മുത്തപ്പന്‍റെ ചിത്രങ്ങളും ശരത്ചന്ദ്രൻ വരച്ചുകൊടുത്തതാണ്.

ജങ്ക് ഫുഡ് പരസ്യങ്ങള്‍ക്കു് കുട്ടികളുടെ ചാനലില്‍ വിലക്ക്.

മാതൃഭൂമി ഓണ്‍ലൈനില്‍ 2022 മാര്‍ച്ച് 8-നു് രാവിലെ വന്ന വാര്‍ത്ത കോപ്പി പേസ്റ്റ് ചെയ്യുന്നു.

‘കുട്ടിപ്പരിപാടി’കൾക്കിടെ ജങ്ക് ഫുഡ് പരസ്യം വേണ്ട-വനിതാ ശിശുക്ഷേമ മന്ത്രാലയം

ന്യൂഡല്‍ഹി: കുട്ടികളുമായി ബന്ധപ്പെട്ട ടി.വി. പരിപാടികള്‍ക്കിടെ ജങ്ക് ഫുഡ് പരസ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് വിലക്കണമെന്ന് വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ ശുപാര്‍ശ. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നിയന്ത്രിക്കുന്നതിനായി ഉപഭോക്തൃ സെക്രട്ടറി രോഹിത് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതയോഗത്തിലാണ് ഈ ശുപാര്‍ശ മുന്നോട്ടുവെച്ചത്.

പരസ്യങ്ങള്‍ കുട്ടികളെ ജങ്ക് ഫുഡിലേക്ക് അടുപ്പിക്കുന്നു. പരസ്യത്തിലെ ഉത്പന്നം വാങ്ങി ഉപയോഗിച്ചില്ലെങ്കില്‍ താന്‍ മറ്റുള്ളവരെക്കാള്‍ മോശക്കാരനാകുമെന്ന ചിന്ത കുട്ടികളിലുണ്ടാകുന്നു. അതോടെ അവ വാങ്ങിനല്‍കാന്‍ മാതാപിതാക്കളില്‍ സമ്മര്‍ദം ചെലുത്തും. അനാരോഗ്യകരമായ ഭക്ഷണശീലം കുട്ടികളില്‍ വളരാന്‍ ഇത് കാരണമാകും. നിര്‍ദേശം ലംഘിക്കുന്നവര്‍ക്ക് പത്തുലക്ഷം രൂപ വരെ പിഴയും മൂന്നുവര്‍ഷം തടവും നല്‍കണമെന്നും ശുപാര്‍ശയുണ്ട്. കരടുമാര്‍ഗരേഖ ഈ മാസം അവസാനത്തോടെ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

കുട്ടികളെ ശാരീരികമായോ മാനസികമായോ ബാധിക്കുന്ന ഉള്ളടക്കങ്ങള്‍ പരസ്യങ്ങളില്‍ പാടില്ലെന്ന് മുന്‍പും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്്. കലോറി കൂടിയ ജങ്ക് ഫുഡിന്റെ നിരന്തര ഉപയോഗംകാരണം കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ പൊണ്ണത്തടിക്കാരായ കുട്ടികളുടെ എണ്ണം ഇരട്ടിയിലേറെയായതായി ദേശീയ ആരോഗ്യ സര്‍വേ വ്യക്തമാക്കുന്നു.

‘ലഹരി’ പരസ്യങ്ങളില്‍ കുട്ടികള്‍ പാടില്ല

പുകയില, മദ്യം തുടങ്ങിയ ലഹരിവസ്തുക്കളുമായി ബന്ധപ്പെട്ട പരസ്യങ്ങളില്‍ കുട്ടികളെ അഭിനയിപ്പിക്കാന്‍ പാടില്ലെന്നും ശുപാര്‍ശയിലുണ്ട്. കാര്‍ബണേറ്റ് പാനീയങ്ങളുടെ പരസ്യത്തില്‍ കലാ-കായിക മേഖലയിലുള്ള പ്രശസ്തര്‍ അഭിനയിക്കുന്ന അപകടകരമായ രംഗങ്ങള്‍ പാടില്ല. ഡി.എച്ച്.എ. ഒമേഗ-3 ഉത്പന്നങ്ങള്‍ ബുദ്ധിവളര്‍ച്ചയ്ക്ക് സഹായിക്കുമെന്ന തരത്തില്‍ പരസ്യങ്ങള്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.

https://www.mathrubhumi.com/food/news/television-programmes-for-children-no-junk-food-advertisement-ministry-of-women-and-child-welfare-1.7324743

അന്നത്തെ മനോരമ ദിനപ്പത്രത്തില്‍ വന്ന വാര്‍ത്തയുടെ കട്ടിംഗ് താഴെ

മനോരമയില്‍ വന്ന വാര്‍ത്ത

ഇതേ വാര്‍ത്ത മലയാളം ഇന്ത്യന്‍ എക്സ്പ്രസ്സില്‍

https://malayalam.indianexpress.com/news/telecast-of-junk-food-advertisements-banned/

ജങ്ക് ഫുഡ്‌, ശീതള പാനീയ പരസ്യങ്ങൾക്ക് കാര്‍ട്ടൂണ്‍ ചാനലുകളില്‍ വിലക്ക്

കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍‍ കുറച്ചുകൊണ്ടുവരിക ലക്ഷ്യംവച്ചാണ് തീരുമാനം

ന്യൂഡല്‍ഹി: കുട്ടികള്‍ക്കായുള്ള ചാനലുകളില്‍ ശീതള പാനീയങ്ങളുടെയും ജങ്ക് ഫുഡിന്റെയും പരസ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. വിവര സാങ്കേതിക സഹ മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡാണ് ഇക്കാര്യം പാര്‍ലമെന്റില്‍ അറിയിച്ചത്. കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍‍ കുറച്ചുകൊണ്ടുവരിക ലക്ഷ്യംവച്ചാണ് തീരുമാനം. ഇക്കാര്യം വ്യക്തമാക്കി ടെലിവിഷന്‍ ചാനലുകള്‍ക്ക് നോട്ടീസ് അയക്കുമെന്നും മന്ത്രി അറിയിച്ചു.

അമിത കൊഴുപ്പടങ്ങിയ ഭക്ഷണസാധനങ്ങൾ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കുട്ടികളില്‍ ആരോഗ്യകരമായ ജീവിതശൈലി വളര്‍ത്തുന്നതിന്‍റെ ഭാഗമായാണ് പരസ്യങ്ങള്‍ നിരോധിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഗർഭനിരോധന ഉറകളുടെ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിൽ കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. രാവിലെ ആറിനും രാത്രി പത്തിനും ഇടയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ഇത്തരത്തിലുളള പരസ്യങ്ങൾ കേന്ദ്രം നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ അതേ സമയം ഇതേ നിരോധനം അറിയിച്ചു കൊണ്ടു് 2018 ആദ്യം കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറങ്ങിയിരുന്നു.

https://zeenews.india.com/malayalam/india/cartoon-channel-to-ban-for-showing-junk-food-advertisement-13175

ജങ്ക് ഫുഡ്‌ പരസ്യത്തിന് കാര്‍ട്ടൂണ്‍ ചാനലുകളില്‍ വിലക്ക്

Feb 8, 2018, 03:38 PM IST

ന്യൂഡല്‍ഹി: അമിത കൊഴുപ്പടങ്ങിയ ഭക്ഷണസാധനങ്ങളുടെ പരസ്യങ്ങള്‍ക്ക് കാര്‍ട്ടൂണ്‍ ചാനലുകളില്‍ വിലക്ക് ഏര്‍പ്പെടുത്തി. കേന്ദ്രസര്‍ക്കാരാണ് പരസ്യങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.  കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡാണ് ഇതു സംബന്ധിച്ചുള്ള കാര്യങ്ങള്‍ പാര്‍ലമെന്റില്‍ അറിയിച്ചിരിക്കുന്നത്.

കുട്ടികളില്‍ ആരോഗ്യകരമായ ജീവിതശൈലി വളര്‍ത്തുന്നതിന്‍റെ ഭാഗമായാണ് പരസ്യങ്ങള്‍ നിരോധിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച് ഉടന്‍തന്നെ ടെലിവിഷന്‍ ചാനലുകള്‍ക്ക് നോട്ടീസ് നല്‍കുമെന്നും റാത്തോഡ് വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇത്തരം പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍നിന്നും ചാനലുകളെ സര്‍ക്കാര്‍ വിലക്കിയിരുന്നു. കുട്ടികളില്‍ അനാരോഗ്യകരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. കഴിഞ്ഞ വര്‍ഷം അവസാനം ഇത്തരത്തില്‍ കുട്ടികള്‍ക്ക് കാണാന്‍ യോജിച്ചതല്ലെന്ന കാരണത്താല്‍ ഗര്‍ഭനിരോധന ഉറയുടെ പരസ്യം രാവിലെ ആറിനും രാത്രി പത്തിനും ഇടയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് കേന്ദ്രം നിര്‍ദേശിച്ചിരുന്നു.